Oct 25, 2008

മോഷ്ടിക്കപ്പെടുന്ന പോസ്‌റ്റുമോര്‍ട്ടം

  • സ്വകാര്യ പോസ്‌റ്റുമോര്‍ട്ടം ജനങ്ങള്‍ക്കുനേരെയുള്ള ഒര്‌ അതിക്രമമാണ്‌. ഇതിനെതിരെ പ്രതിഷേധിക്കുക
ജീവിച്ചിരിക്കുന്ന ജനതക്ക്‌ മേല്‍ സത്യത്തിന്റേയും നീതിയുടേയും വെളിച്ചം നല്‍കാന്‍ പലപ്പോഴും മരിച്ചവര്‍ നിമിത്തമാവാറുണ്ട്‌. അതായിരുന്നു രക്തസാക്ഷികളുടെ ചരിത്രദൗത്യം.

എന്നാല്‍ ഒരു സാധാരണക്കാരന്റെ ദുര്‍മരണം പോലൂം സാമൂഹികമായ അനീതിക്കേതിരെ വിരല്‍ ചൂണ്ടാനും, അതിനെ തിരുത്താനും കാരണമാവാറുമുണ്ട്‌. അതു സംഭവിക്കുന്നത്‌ പോസ്‌റ്റുമോര്‍ട്ടം ടേബിളില്‍ വെച്ചാണ്‌. പോസ്‌റ്റുമോര്‍ട്ടം ടേബിളിന്റെ സാമൂഹിക ദൗത്യത്തെക്കുറിച്ചും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട്‌ അതിനുള്ള പങ്കിനെക്കുറിച്ചും ഡോ. ഷെര്‍ലിവാസുവിന്‌ വേണ്ടത്ര ധാരണയുണ്ട്‌.

എന്നാല്‍ സമാന്തര അധികാരവ്യവസ്ഥ നിര്‍മ്മിച്ചെടുക്കാന്‍ പാടുപെടുന്നവര്‍ക്ക്‌ ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ അതിലേറെ കണക്കു കൂട്ടലുകള്‍ ഉണ്ടെന്ന്‌ കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന മേഖലകളിലൊക്കെ കടന്നുകയറ്റം നടത്തിക്കഴിഞ്ഞ ശക്തികള്‍ക്ക്‌ പോസ്‌റ്റുമോര്‍ട്ടും ടേബിളിലും ഒരു കണ്ണുണ്ടാവുക സ്വാഭാവികം.

വെറുതെ വാചകമടിക്കുകയല്ല. നീതി നിര്‍വ്വഹണത്തേയും അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളേയും അട്ടിമറിക്കുന്ന രീതിയില്‍ സ്വകാര്യമേഖലക്ക്‌ പോസ്‌റ്റുമോര്‍ട്ടം നടത്താനുള്ള അനുമതി 2005 ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ പുറത്തു വന്നിരുന്നു. ഇത്‌ മനുഷ്യാവകാശങ്ങളേയും സാമാന്യ നിതീയേയും നിഷേധിക്കുന്നു എന്ന്‌ ഉന്നയിച്ചു കൊണ്ട്‌ അന്നു തന്നെ അതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇന്നും ആ ഉത്തരവ്‌ അതു പോലെ തന്നെ നിലനില്‍ക്കുകയും അതിന്റെ മറവില്‍ പത്തോളം പോസ്‌റ്റുമോര്‍ട്ടങ്ങള്‍ നടന്നുകഴിഞ്ഞു എന്ന വാര്‍ത്തയും പ്രതിഷേധാര്‍ഹമാണ്‌. പൊതു ഉടമസ്ഥതയിലുള്ള കുറ്റോന്വേഷണ സംവിധാനങ്ങളെ ഇത്‌ അട്ടിമറിക്കും.

അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിനാണ്‌ ഇങ്ങിനെയൊരു സര്‍ക്കാര്‍ ഉത്തരവ്‌ നല്‍കിയത്‌. ഇപ്രകാരമാണ്‌ ആ ഉത്തരവ്‌ :

വ്യക്തമല്ലാത്ത വാക്കുകള്‍ ഇങ്ങിനെയാണ്‌ :
"The principal, College of medicine, Amrita Institute of Medical science, Kochi has represented the government that the doctors in the department of Forensic medicine in the Amrita Institute of Medical science Kochi, may be designated as medical officers within the meaning of section 174 criminal procedure code and to accord sanction to them to conduct medico-legal autopsies and perform all the duties connected therewith, limiting the jurisdiction to Cheranallore Police Station. It is further represented that Amrita Institute of Medical science is having basic infrastructure facilities to conduct medico legal autopsies. The director general of police as per the letter read as II nd paper above has recommended the request.
Government have examined the matter in detail. As all the basic infrastructure facilities are available to the hospital to conduct medico legal autopsies , Government are pleased to grant permission to the department of forensic Medicine , amrita Institute of Medical Science, Kochi to conduct the medico legal autopsies under section 174 of criminal procedure code, limiting the jurisdiction to Cheranallore police Station."

  • ബൂലോഗത്തെ മനുഷ്യസ്‌നേഹികളായവര്‍ ഇക്കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്നും അധികാരികളെ പ്രതിഷേധം അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP