Oct 25, 2008

മോഷ്ടിക്കപ്പെടുന്ന പോസ്‌റ്റുമോര്‍ട്ടം

  • സ്വകാര്യ പോസ്‌റ്റുമോര്‍ട്ടം ജനങ്ങള്‍ക്കുനേരെയുള്ള ഒര്‌ അതിക്രമമാണ്‌. ഇതിനെതിരെ പ്രതിഷേധിക്കുക
ജീവിച്ചിരിക്കുന്ന ജനതക്ക്‌ മേല്‍ സത്യത്തിന്റേയും നീതിയുടേയും വെളിച്ചം നല്‍കാന്‍ പലപ്പോഴും മരിച്ചവര്‍ നിമിത്തമാവാറുണ്ട്‌. അതായിരുന്നു രക്തസാക്ഷികളുടെ ചരിത്രദൗത്യം.

എന്നാല്‍ ഒരു സാധാരണക്കാരന്റെ ദുര്‍മരണം പോലൂം സാമൂഹികമായ അനീതിക്കേതിരെ വിരല്‍ ചൂണ്ടാനും, അതിനെ തിരുത്താനും കാരണമാവാറുമുണ്ട്‌. അതു സംഭവിക്കുന്നത്‌ പോസ്‌റ്റുമോര്‍ട്ടം ടേബിളില്‍ വെച്ചാണ്‌. പോസ്‌റ്റുമോര്‍ട്ടം ടേബിളിന്റെ സാമൂഹിക ദൗത്യത്തെക്കുറിച്ചും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട്‌ അതിനുള്ള പങ്കിനെക്കുറിച്ചും ഡോ. ഷെര്‍ലിവാസുവിന്‌ വേണ്ടത്ര ധാരണയുണ്ട്‌.

എന്നാല്‍ സമാന്തര അധികാരവ്യവസ്ഥ നിര്‍മ്മിച്ചെടുക്കാന്‍ പാടുപെടുന്നവര്‍ക്ക്‌ ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ അതിലേറെ കണക്കു കൂട്ടലുകള്‍ ഉണ്ടെന്ന്‌ കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന മേഖലകളിലൊക്കെ കടന്നുകയറ്റം നടത്തിക്കഴിഞ്ഞ ശക്തികള്‍ക്ക്‌ പോസ്‌റ്റുമോര്‍ട്ടും ടേബിളിലും ഒരു കണ്ണുണ്ടാവുക സ്വാഭാവികം.

വെറുതെ വാചകമടിക്കുകയല്ല. നീതി നിര്‍വ്വഹണത്തേയും അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളേയും അട്ടിമറിക്കുന്ന രീതിയില്‍ സ്വകാര്യമേഖലക്ക്‌ പോസ്‌റ്റുമോര്‍ട്ടം നടത്താനുള്ള അനുമതി 2005 ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ പുറത്തു വന്നിരുന്നു. ഇത്‌ മനുഷ്യാവകാശങ്ങളേയും സാമാന്യ നിതീയേയും നിഷേധിക്കുന്നു എന്ന്‌ ഉന്നയിച്ചു കൊണ്ട്‌ അന്നു തന്നെ അതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇന്നും ആ ഉത്തരവ്‌ അതു പോലെ തന്നെ നിലനില്‍ക്കുകയും അതിന്റെ മറവില്‍ പത്തോളം പോസ്‌റ്റുമോര്‍ട്ടങ്ങള്‍ നടന്നുകഴിഞ്ഞു എന്ന വാര്‍ത്തയും പ്രതിഷേധാര്‍ഹമാണ്‌. പൊതു ഉടമസ്ഥതയിലുള്ള കുറ്റോന്വേഷണ സംവിധാനങ്ങളെ ഇത്‌ അട്ടിമറിക്കും.

അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിനാണ്‌ ഇങ്ങിനെയൊരു സര്‍ക്കാര്‍ ഉത്തരവ്‌ നല്‍കിയത്‌. ഇപ്രകാരമാണ്‌ ആ ഉത്തരവ്‌ :

വ്യക്തമല്ലാത്ത വാക്കുകള്‍ ഇങ്ങിനെയാണ്‌ :
"The principal, College of medicine, Amrita Institute of Medical science, Kochi has represented the government that the doctors in the department of Forensic medicine in the Amrita Institute of Medical science Kochi, may be designated as medical officers within the meaning of section 174 criminal procedure code and to accord sanction to them to conduct medico-legal autopsies and perform all the duties connected therewith, limiting the jurisdiction to Cheranallore Police Station. It is further represented that Amrita Institute of Medical science is having basic infrastructure facilities to conduct medico legal autopsies. The director general of police as per the letter read as II nd paper above has recommended the request.
Government have examined the matter in detail. As all the basic infrastructure facilities are available to the hospital to conduct medico legal autopsies , Government are pleased to grant permission to the department of forensic Medicine , amrita Institute of Medical Science, Kochi to conduct the medico legal autopsies under section 174 of criminal procedure code, limiting the jurisdiction to Cheranallore police Station."

  • ബൂലോഗത്തെ മനുഷ്യസ്‌നേഹികളായവര്‍ ഇക്കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്നും അധികാരികളെ പ്രതിഷേധം അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

10 comments:

പാമരന്‍ October 25, 2008 at 6:04 AM  

സര്‍ക്കാര്‍ ഡോക്ടര്‍മാരു തന്നെ വേണ്ടത്ര കള്ളത്തരം കാണിക്കുന്നുണ്ട്‌. അപ്പോ സ്വകാര്യന്‍മാരായാലോ! എതിര്‍ക്കപ്പെടേണ്ടതുതന്നെ.

അനില്‍@ബ്ലോഗ് October 25, 2008 at 7:27 AM  

ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം.

ഇങ്ങനെ ഒരു ഉത്തരവു വന്നത് ഇപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത് . നന്ദി.

വികടശിരോമണി October 25, 2008 at 11:59 AM  

പ്രതിഷേധിക്കേണ്ടവിഷയം തന്നെ.
ഈ വിവരം അറിഞ്ഞിരുന്നില്ല.നന്ദി.

കാന്താരിക്കുട്ടി October 25, 2008 at 8:53 PM  

ഇക്കാര്യത്തെ കുറിച്ച് ഇപ്പോള്‍ ആണു അറിഞ്ഞത്..എന്തു പറയാന്‍ ??

വിദുരര്‍ November 13, 2008 at 12:28 AM  

എന്താ മുല്ലപ്പൂവേ ഒരു ചോദ്യചിഹ്നം മാത്രം ?

N.J ജോജൂ November 14, 2008 at 12:18 AM  

വിദുരര്‍,

സ്വകാര്യപോസ്റ്റുമാര്‍ട്ടം അത്രവലിയപ്രശ്നമാണോ?
എനിയ്ക്കു തോന്നുന്നില്ല. അഴിമതി സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലെന്നോ പോസ്റ്റുമാര്‍ട്ടത്തില്‍ അഴിമതിയില്ലെന്നോ തോന്നുന്നുണ്ടോ? സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്ത അഴിമതി സ്വകാര്യമേഖലയില്‍ മാത്രമായി വരികയുമില്ല.

“വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന മേഖലകളിലൊക്കെ കടന്നുകയറ്റം നടത്തിക്കഴിഞ്ഞ ശക്തികള്‍ക്ക്‌ പോസ്‌റ്റുമോര്‍ട്ടും ടേബിളിലും ഒരു കണ്ണുണ്ടാവുക സ്വാഭാവികം.”
ഇങ്ങനെ ഒരു വാചകം എഴുതിയതുകൊണ്ടൂ പറയാം. സ്വകാര്യമേഖലയില്‍ പോസ്റ്റുമാര്‍ട്ടം അനുവദിച്ചിരുന്നില്ല. പോസ്റ്റുമാര്‍ട്ടം പഠിയ്ക്കേണ്ടത് സ്വകാര്യമെഡിക്കള്‍ വിദ്യാര്‍ത്ഥികളുടെയും കൂടി ആവശ്യമാണല്ലോ. അതിനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളെ ആശ്രയിക്കുകയായിരുന്നു പതിവ്. സര്‍ക്കാര്‍ കോളേജില്‍ അതിനുള്ള സൌകര്യം നിഷേധിച്ചിട്ട്, സ്വകാര്യമെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പോസ്റ്റുമാര്‍ട്ടം പഠിയ്ക്കാന്‍ സൌകര്യം ചെയ്യുന്നില്ല എന്നപേരില്‍ അംഗീകാരം നിഷേധിയ്ക്കുന്ന നടപടി വരെയുണ്ടായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും.

വിദുരര്‍ November 17, 2008 at 4:07 AM  

N.J ജോജൂവിന്റെ തുറന്ന അഭിപ്രായപ്രകടനത്തിന്‌ നന്ദി.

ഇത്‌ കേവലം അഴിമതിയുടെ പ്രശ്‌നം മാത്രമല്ല, നീതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങളുടെ നിഷേധത്തിന്റെ പ്രശ്‌നമാണ്‌.

ഈയൊരു മേഖലയില്‍ ജനാധിപത്യപരമായി ഇടപെടാന്‍ കഴിയുന്ന സാദ്ധ്യത അവശേഷിപ്പിക്കുന്ന പൊതു ഉടമസ്ഥതാ സമ്പ്രദായങ്ങളും വ്യക്തിയുടെ ലാഭവും ആര്‍ത്തിയും മാത്രം ലക്ഷ്യം വെക്കുന്ന സ്വകാര്യമേഖലയുമായുള്ള വ്യത്യാസത്തേക്കുറിച്ച്‌ ജോജുവിനോടു കൂടൂതല്‍ പറയേണ്ടതുണ്ടോ ? പൊതുമേഖലയില്‍ വ്യക്തികള്‍ കാണിക്കുന്ന മൂല്യച്യൂതിയേയും നീതിരാഹിത്യങ്ങളേയും തിരുത്താനുള്ള സ്‌പേസുണ്ട്‌, മറിച്ച്‌ സ്വാകാര്യമേഖലയിലെ തൊഴിലാളികളായി മാറുന്ന പോസ്‌റ്റുമോര്‍ട്ടം ടേബിളിലെ ഡോക്ടര്‍മാര്‍ക്ക്‌ മുതലാളിയുടെ ആജ്ഞയെ ധിക്കരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഇവിടെ വ്യക്തിയുടെ മൂല്യബോധം പ്രയോഗിക്കാന്‍ പറ്റാതെ അപ്രസക്തമായി മാറിയേക്കാം. (ഷെര്‍ളി വാസുവിനെക്കുറിച്ചുള്ള ഒരു ലിങ്ക്‌ ഇതോടൊപ്പം കൊടുത്തിരുന്നു. അതൊന്നു വായിക്കാമോ -കോഴിക്കോട്ടെ കടല്‍ക്കരയില്‍ പതിവായി അടിഞ്ഞുകൂടാറുള്ള അജ്ഞാതശവങ്ങളുടെ വാര്‍ത്തകളെക്കുറിച്ച്‌ പേടിപ്പെടുത്തുന്ന ഒരോര്‍മ്മ എനിക്കുണ്ട്‌.) സ്വകാര്യമേഖലയെ പൂര്‍ണ്ണമായും അടച്ചാക്ഷേപിക്കുന്ന രീതിയില്‍, ഇതു തെറ്റായി വായിക്കപ്പെടരുതേ.

സമാന്തര അധികാര വ്യവസ്ഥയെക്കുറിച്ച്‌ : അമൃതാനന്ദമയി മഠവുമായും, പോട്ടയിലെ ധ്യാനകേന്ദ്രവുമായും സത്യസായിബാബയുടെ ഭരണ മേഖലയുമായും മറ്റും ബന്ധപ്പെട്ട്‌, അതിനെതിരായ പലരുടേയും ആരോപണങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ ദൂരൂഹ മരണങ്ങളുടേയും അജ്ഞാതശവങ്ങളുടേയം കണ്ടെത്തലുകള്‍. (ജനപക്ഷത്തുനിന്നും ശക്തമായ ഇടപെടലുകള്‍ നടക്കുന്നില്ലെങ്കില്‍ SEZ പോലുള്ള നയപരിപാടികള്‍ പോലും നമ്മെ പ്രാകൃതമായ ഒരു കാലത്തക്കായിരിക്കും കൂട്ടി കൊണ്ടുപോവുക. ലാഭത്തിനായി കൊന്നും തിന്നും ഒരുകൂട്ടം മനുഷ്യര്‍ കൊച്ചു കൊച്ചു കേന്ദ്രങ്ങളുടെ തമ്പ്രാക്കന്‍മാരായി വാഴും.)

ഈയൊരു പശ്ചാത്തലത്തില്‍ സ്വകാര്യമേഖയിലെ മെഡിക്കല്‍ കോളേജുകള്‍ക്ക്‌ ശവം എത്തിച്ചു കൊടുക്കാനുള്ള എളുപ്പവഴിയാണിതെന്ന നിങ്ങളുടെ അഭിപ്രായപകടനം മോശപ്പെട്ടതായി തോന്നി.

ഇര January 19, 2009 at 7:38 AM  

puthiya ariv anu..

puthiya thattipukalkulla avasaramanennu manassilakunnu

മേഘമല്‍ഹാര്‍(സുധീര്‍) October 3, 2010 at 6:09 PM  

ദുരൂഹമായ മരണങ്ങള്‍ സര്‍ക്കാര്‍ തന്നെ ഹോസ്പിറ്റലില്‍ ചെയ്യണമെന്നു വ്യവസ്ഥ വച്ചാല്‍ പോരെ?.സാധാരണ മരങ്ങള്‍ക്ക് ശേഷം ബോഡി സമയത്ത് തന്നെ വിട്ടുകിട്ടുമല്ലോ. പക്ഷെ ദുരുപയോഗപെടുത്താതിരിക്കാന്‍ വ്യവസ്ഥ വേണം.

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP